ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സംഘടന ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവശി. ഒരു സ്ത്രീ തന്റെ നാണവും വിഷമവും മറന്ന് കമ്മീഷൻറെ മുൻപാകെ പറഞ്ഞ കാര്യത്തിന് വലിയ വില കൊടുക്കണം. വൈരാഗ്യം തീർക്കാനാണെങ്കിൽ പ്രസ്മീറ്റ് മതിയായിരുന്നു. സ്ത്രീകൾക്കൊപ്പമുണ്ടെന്നും നടിയെന്ന നിലയ്ക്കുള്ള നിലപാടാണിതാണെന്നും ഉർവശി വ്യക്തമാക്കി.
'സിനിമാ സെറ്റിൽ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. എൻറെ കൂടെ സ്റ്റാഫും ബന്ധുക്കളുണ്ടായിരുന്നു. റിയാക്ട് ചെയ്യുമെന്ന ഭയമുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകൾ എടുക്കുന്നുണ്ട്. എടുക്കും, എടുത്തിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്' ഉർവശി പറഞ്ഞു. കതകിന് മുട്ടാൻ ഞാൻ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താൽ ദുരനുഭവം അവർക്ക് ഉണ്ടാകുമെന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണെന്നും ഉർവശി തുറന്നടിച്ചു.
പരിചയമുള്ളവരെ പോലും പൊതു വേദിയിൽ കാണുന്നതല്ല അവരുടെ വ്യക്തിത്വം. ഒരാളെ റൂമിൽ കാണുമ്പോൾ ഒരാളെ കൂടെ കൂട്ടണം. വനിത വിങ് ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടെയെന്നും ഉർവശി പറഞ്ഞു. ഒരു പരിധിവരെ പറഞ്ഞ് നിൽക്കാം അതിനപ്പുറത്ത് പരിധി വിട്ടാൽ സ്ഥലം വിടണമെന്നാണ് മുതിർന്ന നടിയെന്ന നിലയിൽ പറയാനുള്ളതെന്നും ഉർവശി പറഞ്ഞു.