ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്നുള്ള ആരോപണത്തില്‍ അതിരൂക്ഷമായി പ്രതികരിച്ച് നടന്‍ വിനായകന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. രഞ്ജിത്തിനെതിരെ അതിശക്തമായ നിലപാടാണ് മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ കൈക്കൊണ്ടത്. ‘രഞ്ജിത്തിന്റെ സിനിമ പഴയ മുത്തുച്ചിപ്പി വാരികയിലെ ഇക്കിളി കഥകള്‍ പോലെയാണ്’. രഞ്ജിത്തിനെയൊക്കെ നേരത്തേതന്നെ തുടച്ചുകളഞ്ഞതാണെന്നും വിനായകന്‍ പറഞ്ഞു.
വിനായകന്‍ അന്ന് പറഞ്ഞത് ; ലീല എന്ന പടം വലുതാണെന്ന് പറയുന്ന സമൂഹത്തോട് എന്തുപറയാനാണ്? എന്നിട്ട് ഇവര്‍ പെണ്ണുങ്ങളെ സംരക്ഷിക്കാന്‍ നടക്കുന്ന മനുഷ്യരായി മാറുകയാണ്. ലീല എന്നുപറയുന്ന പടം, മുത്തുച്ചിപ്പി വായിക്കുംപോലെ...(ചിരിക്കുന്നു). വെറും മുത്തുച്ചിപ്പി. മുന്‍പ് പത്മ തിയറ്ററിന്റെ മുന്നില്‍ ചെന്നാല്‍ കാണാം, മുത്തുച്ചിപ്പി ഇങ്ങനെ ഇട്ടിട്ടുണ്ടാകും. ഞാന്‍ വായിച്ചിട്ടുണ്ട്. അതിന്റെ അത്രപോലും ക്വാളിറ്റി ഇല്ല ഇതിന്. അതേക്കുറിച്ച് ഇരുന്ന് സംസാരിക്കുന്നു ജയനെപ്പോലെ. ഇവര്‍ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്. പേര് പറയാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ പറയാതിരുന്നതാണ്. പുള്ളിക്ക് അതിനുള്ള ഉത്തരം വെച്ചിട്ടുണ്ട്. അത് പിന്നീട് ഞാന്‍ കൊടുക്കും.