ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള ആരോപണങ്ങൾ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകൾ പങ്കുവെച്ചാണ് ഭാവന ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. 'എല്ലാറ്റിനുമുപരിയായി, ലോകത്ത് എവിടെയെങ്കിലും ആർക്കെങ്കിലും എതിരെ അനീതി നടന്നാൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം' എന്ന ചെഗുവേരയുടെ വാക്കുകളാണ് നടി ഭാവന പങ്കുവെച്ചത്.
ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാരായ സിദ്ദിഖിനും മുകേഷിനും സംവിധായകൻ രഞ്ജിത്തിനും എതിരെ ആരോപണങ്ങളുയർന്നിരുന്നു. ലൈംഗിക അതിക്രമ ആരോപണങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു. മുകേഷിനെതിരെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന യുവതിയും ആരോപണം ഉന്നയിച്ചിരുന്നു.
രാവിലെ തിരിഞ്ഞുനോട്ടം എന്ന തലക്കെട്ടിൽ നടി ഭാവന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരുന്നു. retrospect എന്ന് ക്യാപ്ഷനോടെയാണ് ഭാവന തിരഞ്ഞ് നിൽക്കുന്ന ചിത്രം പങ്കുവച്ചത്. ഇപ്പോഴുള്ള മുന്നേറ്റങ്ങളുടെ തുടക്കം അക്രമിക്കപ്പെട്ട നടിയിൽ നിന്നാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുമായി രമ്യാ നമ്പീശനും മഞ്‍ജു വാര്യരും രംഗത്തെത്തിയിരുന്നു. 'പോരാടനുള്ള ഒരു സ്ത്രീയുടെ കരുത്തിൽ നിന്നാണ് ഇതെല്ലാം തുടങ്ങിയതെന്ന് മറക്കുത്'എന്നാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചത്.
'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഒരു ഔരാദ്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിത്തിലൂടെ കാണിച്ചു തന്ന എൻറെ പ്രിയ സുഹൃത്തിൽ നിന്നാ് ഇതിൻറെ തുടക്കം', എന്നാണ് രമ്യ എഴുതിയത്.