പിതാവിന്റെ വേര്‍പാടില്‍ നൊമ്പരക്കുറിപ്പുമായി നടി ഭാവന. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അച്ഛൻ ബാലചന്ദ്രന്‍ മരിച്ചത്. അപ്രതീക്ഷിതമായിരുന്നു ആ വേര്‍പാട്. . രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂരിൽ ഫോട്ടോഗ്രാഫർ ആയിരുന്നു ബാലചന്ദ്രൻ. നവീനുമായുള്ള ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനു ശേഷമായിരുന്നു ബാലചന്ദ്രന്റെ അകാലവിയോഗം.
പിതാവിന്റെ വേര്‍പാടിന്റെ ഒന്‍പതാം വാര്‍ഷികദിനത്തില്‍ ഉള്ളുതൊടുന്ന കുറിപ്പിട്ടിരിക്കുകയാണ് താരം. 'പോരാട്ടം തുടരുക, നീ തോൽക്കുന്നത് സ്വർഗത്തിലുള്ള ആ ആൾ ആഗ്രഹിക്കുന്നില്ല!' ആളുകൾ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്പ്പോഴും യാഥാർഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ... ഓരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യാറുണ്ട്. കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയർച്ച താഴ്ചകളിൽ... എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്," ഭാവന കുറിച്ചു.