ആദ്യം പരിചയപ്പെട്ടത് സുനിലിനെ ആണെന്നും പിന്നീടാണ് നിവിന്‍ പോളിയെ പരിചയപ്പെട്ടതെന്നും നടനെതിരെ പീഡനപരാതി ഉന്നയിച്ച യുവതി. അന്നു നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കാതിരുന്നത് തെളിവില്ലെന്ന് പറഞ്ഞാണെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.
പരാതിയില്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞെങ്കിലും പീഡിപ്പിച്ചു എന്ന് അന്ന് തന്നെ സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു .തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസെടുക്കാതിരുന്നത്. തെളിവുകള്‍ ഉണ്ടായിരുന്ന ഫോണ്‍ ദുബായില്‍വച്ച് പ്രതികള്‍ പിടിച്ചെടുത്തുവെന്നും പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു.