ഗായിക ദുര്‍ഗ വിശ്വനാഥ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് വിവാഹിതയായി. ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയായ കണ്ണൂര്‍ സ്വദേശി റിജുവാണ് ദുര്‍ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ദിവസങ്ങള്‍ക്കു മുന്‍പ് ദുര്‍ഗയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നല്‍കിരുന്നില്ല.
ചാനല്‍ റിയാലിറ്റി ഷോയിലൂടെ സംഗീതരംഗത്ത് പ്രശസ്തയായ ദുര്‍ഗ സ്റ്റേജ് ഷോകളിലൂടെയും ആരാധകരെ നേടി. ഗായികയുടെ രണ്ടാം വിവാഹമാണിത്. ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഡെന്നിസും ദുർഗയും തമ്മിൽ വേർപിരിഞ്ഞത്.