sai-pallavi-pooja-kannan

TOPICS COVERED

സഹോദരി പൂജയുടെ വിവാഹത്തില്‍ മിന്നുംതാരമായി സായി പല്ലവി. ഇരുവരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധവും സ്നേഹവും പ്രകടമായ ചടങ്ങിലെ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയാണ് .  ചടങ്ങിലെ സായിപല്ലവിയുടെ നൃത്തവും ഏവരുടെയും മനംകവര്‍ന്നു 

ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പരമ്പരാഗത തമിഴ് ആചാര ചടങ്ങുകളോടെയായിരുന്നു ചടങ്ങുകള്‍. സഹോദരിയും സായി പല്ലവിയും തമ്മിലുള്ള അടുപ്പവും വിവാഹത്തില്‍ താരം അണിഞ്ഞ വസ്ത്രങ്ങളുടെ പ്രത്യേകതകളുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.

വെള്ള സാരിയും വെള്ള വളകളും അതിനോട് യോജിച്ച നെക്ലസും അണിഞ്ഞാണ് സായി പല്ലവി വിവാഹ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. എന്നത്തേയുമെന്നപോലെ സഹോദരിയുടെ വിവാഹ ചടങ്ങിലും മേക്കപ്പ് അധികമാകുന്നില്ലെന്ന് സായി പല്ലവി ഉറപ്പാക്കി. ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. സിനിമയിലേക്ക് വരുമ്പോള്‍ നാഗ ചൈതന്യക്കൊപ്പമാണ് സായി പല്ലവിയുടെ അടുത്ത സിനിമ. തണ്ടേല്‍ ഈ വര്‍ഷം ‍ഡിസംബറിലാണ് റിലീസ്.