Image Credit ; Facebook

Image Credit ; Facebook

ആദ്യത്തെ നാഷണൽ അവാർഡ് വാങ്ങിയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. 1990ല്‍  നാദരൂപിണി എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് നാഷണൽ അവാർഡ് ലഭിക്കുന്നത്.  

കാനഡ രാഗത്തിൽ രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയ നാദരൂപിണി എംജി ശ്രീകുമാറിന്‍റെ ശബ്ദത്തില്‍ പുറത്തുവന്നപ്പോള്‍, അതൊരു  ശ്രവ്യ വിസ്മയം തന്നെയായി മാറി. എംജിയുടെ അസാധ്യമായ ആലാപന ശൈലിയും, രവീന്ദ്രൻ മാഷിന്‍റെ സംഗീതവും, കൈതപ്രത്തിന്‍റെ വരികളും  ആ ഗാനത്തെ നിത്യഹരിതമാക്കി മാറ്റി. 

പ്രണവം ആർട്‌സിന്റെ ബാനറിൽ നടൻ മോഹന്‍ലാലിന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രം.  

എം.ജി ശ്രീകുമാറിനെ കൊണ്ട് 'നാദരൂപിണി' പാടിക്കണ്ട എന്ന് പറഞ്ഞവർക്കുള്ള ചുട്ട മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച നാഷണല്‍ അവാര്‍ഡ്. 

ENGLISH SUMMARY:

MG Sreekumar facebook post about naadaroopini