TOPICS COVERED

നടന്മാരായ ടൊവിനോ, ആസിഫ്, പെപ്പെ എന്നിവർക്കെതിരെ ശീലു ഏബ്രഹാം. മൂവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രങ്ങൾ മാത്രം പ്രമോട്ട് ചെയ്ത് മറ്റു സിനിമകളെ തഴഞ്ഞെന്ന് ശീലു ആരോപിച്ചു. മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് അവര്‍  പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. ”പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നുവെന്നും ശീലു ഇസ്റ്റ​ഗ്രാമിൽ കുറിച്ചു. 

പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് ,പെപ്പെ ...”പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!! എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ , നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ   പ്രേക്ഷകരിലേക്ക് കൊടുക്കുന്നു എന്നതാണ് പ്രധാന വിമർശനം. 

ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കമ്മാട്ടിക്കളിയും , GANGS ഓഫ്‌ സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാര്‍ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്‍ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ എന്നാണ് ഇസ്റ്റ​ഗ്രാം പോസ്റ്റ്. 

ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട് ! മിന്നിച്ചേക്കണേ എന്ന തലക്കെട്ടിൽ ടൊവിനോ തോമസ് കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ  പ്രമോഷൻ വിഡിയോ പങ്കുവച്ചിരുന്നു. എ.ആർ.എം, കിഷ്കിന്ധാകാണ്ഡം, കൊണ്ടൽ എന്നി സിനിമകളുടെ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെയാണ് ശീലുവിന്റെ പോസ്റ്റ്.

ENGLISH SUMMARY:

Sheelu Abraham cliam Tovino Asif and Peppe are power group.