thalapathy-69

TOPICS COVERED

അവസാന വിജയ് ചിത്രത്തിന്‍റ അനൗണ്‍സ്മെന്‍റ്   വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. അഭിനയം വിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ് തീരുമാനിച്ചത്  ഉള്‍ക്കൊള്ളാത്ത ആരാധകര്‍ക്ക് മുന്നിലേക്കാണ് വീഡിയോ എത്തിയ്  69ാമത്തെ ചിത്രത്തിന്‍റെ ഔദ്യോഗികപ്രഖ്യാപനം  ശനിയാഴ്ചയാണ്. അനൗണ്‍സ്​മെന്‍റ് വിഡ‍ിയോ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. വിജയ് അഭിനയം നിര്‍ത്തരുതെന്നാണ് എല്ലാവരുടെയും ആവശ്യം.  ജോലി ചെയ്യുന്നസ്ഥാപനത്തിനും  സ്വന്തം മക്കള്‍ക്കുമെല്ലാം വിജയ് എന്ന് പേരിട്ട ആരാധകരെയും വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചട്ടുണ്ട്

വിജയ് വെറുമൊരു താരം മാത്രമല്ലെന്നും വീട്ടിലെ അംഗമാണെന്നും ആരാധകര്‍ പറയുന്നു. ഇനി ദളപതിയുടെ ചിത്രത്തിന് കൂട്ടിക്കൊണ്ടുപോണമെന്ന് മക്കള്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ അവരോട് എന്ത് പറയുമെന്നും ഒരു ആരാധകന്‍ സങ്കടപ്പെടുന്നു. താരത്തിന്‍റെ അവസാന ചിത്രം ഒരു ഉല്‍സവം പോലെ  ആഘോഷിക്കുമെന്നണ് ആരാധകുടെ പ്രഖ്യാപനം.

അതേസമയം വിജയ് സിനിമ നിര്‍ത്തിയാല്‍ 2000 കുടുംബങ്ങള്‍ക്ക് വരുമാനം നഷ്​ടമാകുമെന്നും ഒരു വിഭാഗം പറയുന്നുണ്ട്. താരത്തിന്‍റെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സെറ്റില്‍ ഒട്ടേറെപേര്‍ക്ക് തൊഴില്‍ ലഭിക്കാറുണ്ട് .  വിജയ് അഭിനയം നിര്‍ത്തിയാല്‍ അത്  ഉപജീവനമാര്‍ഗമില്ലാതാക്കുമെന്നും  ഇവര്‍ പറയുന്നു. സെപ്​റ്റംബര്‍ 14 വൈകുന്നേരം അഞ്ചു മണിക്കാണ് വിജയ്​യുടെ അവസാന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം.  ചിത്രത്തിന്‍റെ സംവിധായകനും മറ്റ് താരങ്ങളും ആരെല്ലാമെന്ന്  ഇനിയും പുറത്ത് വിട്ടിട്ടില്ല

ENGLISH SUMMARY:

Fans have taken over the announcement video of the last Vijay film