ajith-ferrari-porche

TOPICS COVERED

തന്റെ വാഹന ശേഖരത്തിലേക്ക് മറ്റൊരു പോര്‍ഷെ കൂടി ചേര്‍ത്ത് തമിഴ് സൂപ്പര്‍ താരം അജിത്. പോര്‍ഷെ 911 ജിടി3ആര്‍എസ് ആണ് അജിത് സ്വന്തമാക്കിയത്. 3.5 കോടിക്ക് അടുത്താണ് ഈ വാഹനത്തിന്റെ വില. 

തന്റെ പുതിയ പോര്‍ഷെയ്ക്കൊപ്പം അജിത് പോസ് ചെയ്യുന്ന വിഡിയ ഭാര്യ ശാലിനിയാണ് പങ്കുവെച്ചത്. അദ്ദേഹത്തിന് കാറും സ്റ്റൈലും എന്റെ ഹൃദയവും ലഭിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ അജിത്തിന്റെ ഫോട്ടോ പങ്കുവെച്ചത്. മണിക്കൂറില്‍ 296 കിമീ ആണ് അജിത് സ്വന്തമാക്കിയ പോര്‍ഷെയുടെ പരമാവതി വേഗത. ഫെറാറി എഫ്8ഉം അജിത് അടുത്തിടെ സ്വന്തമാക്കിയിരുന്നു. 9 കോടി രൂപയാണ് ഇതിന്റെ വില. 

സിനിമയിലേക്ക് വരുമ്പോള്‍ എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. വിദാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകളിലാണ് അജിത് ഇപ്പോള്‍ അഭിനയിക്കുന്നത്. വിദാമുയര്‍ച്ചിയില്‍ തൃഷ, അര്‍ജുന്‍, ആരവ് എന്നിവരാണ് അജിത്തിനൊപ്പമെത്തുന്നത്. 

ENGLISH SUMMARY:

Tamil superstar Ajith has added another Porsche to his vehicle collection. Ajith owns a Porsche 911 GT3RS. The price of this vehicle is close to 3.5 crores.