aaradhya-bachchan-touches-legendary-actor-shiva-rajkumars-feet

TOPICS COVERED

സൈമ അവാര്‍ഡ് വേദിയില്‍ നടന്‍ ശിവരാജ്കുമാറിന്‍റെ കാല്‍ തൊട്ടു വന്ദിച്ച ആരാധ്യ ബച്ചന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ദുബായില്‍ നടക്കുന്ന ചടങ്ങിന് അമ്മ ഐശ്വര്യയോടൊപ്പമാണ്  ആരാധ്യ എത്തിയത്. അവാര്‍ഡ് ദാന ചടങ്ങിനിടെ മുതിര്‍ന്ന നടന്‍ ശിവരാജ്കുമാറിനെ കണ്ടയുടന്‍ ആരാധ്യ അദ്ദേഹത്തെ തൊഴുകയും കാലില്‍ തൊട്ടു വന്ദിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മുതിര്‍ന്നവരുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന പരമ്പരാഗത ഇന്ത്യന്‍ രീതി മകളെ ശീലിപ്പിച്ചതിനും അനുകരണീയമായ രീതിയില്‍ വളര്‍ത്തിയതിനും  ഒട്ടേറെ പേരാണ് അമ്മയായ ഐശ്വര്യടെ പ്രകീര്‍ത്തിച്ച് രംഗത്തു വരുന്നത്.

ആരാധ്യ ഭാരതത്തിന്‍റെ സംസ്കാരം ഉള്‍ക്കൊണ്ടാണ് വളര്‍ന്നതെന്നും അമ്മ വളര്‍ത്തിയതിന്‍റെ ഗുണം മകളില്‍ കാണാനുണ്ടെന്നുമാണ് സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. മുന്‍പും ഐശ്വര്യയും ആരാധ്യയും ഒരുമിച്ചെത്തുമ്പോഴെല്ലാം സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കാറുണ്ട്.

ENGLISH SUMMARY:

Aaradhya Bachchan touches legendary actor Shiva Rajkumar's feet;watch video