അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കെതിരെ പരാതിയുമായി കോഴിക്കോട്ടെ നാടൻപാട്ട് കലാകാരന്മാർ.മെലോമാനിയാക് എന്ന ഗായക സംഘത്തിന് വേണ്ടി കെ .കെ രാജീവൻ ചിട്ടപ്പെടുത്തിയ ഗാനം അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചു എന്നാണ് പരാതി.

2018 ൽ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് രാജീവൻ ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയ സമുദായത്തിനിടയിൽ പ്രചരിച്ചിരുന്ന തോറ്റംപാട്ട് ഭൈരവൻ പാട്ടായി രൂപപ്പെടുത്തുകയായിരുന്നു രാജീവൻ.പിന്നീട് മെലോമാനിയാക് എന്ന ഗായകസംഘം ഇത് വിവിധ വേദികളിൽ അവതരിപ്പിച്ചു തുടങ്ങി. കലോത്സവങ്ങളിൽ അവതരിപ്പിക്കാൻ എന്നുപറഞ്ഞ് കാസർകോട് സ്വദേശി വാങ്ങി കൊണ്ടുപോയ പാട്ട് സിനിമ പ്രവർത്തകർക്ക് കൊടുക്കുകയായിരുന്നുവെന്ന് രാജീവൻ പറയുന്നു. ജിതിൻലാൽ സംവിധാനം ചെയ്ത് ടോവിനോ നായകനായ സിനിമയിൽ  ഭൈരവൻപാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.പാട്ട് തന്റെ അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് രാജീവൻ.

ENGLISH SUMMARY:

Folk singers of Kozhikode have filed a complaint against Ajayante randam moshanam film