pic credits- instagram- parvatim

റാഫി മെക്കാര്‍ട്ടിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ഹലോ സിനിമയിലെ നായിക പാര്‍വതിയെ മലയാളികള്‍ അത്രവേഗം മറക്കാന്‍ സാധ്യതയില്ല. ചിത്രത്തില്‍ നായികയുടെ അഭിനയവും നൃത്തവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

എന്നാല്‍ 2007ല്‍ ഹലോ പുറത്തിറങ്ങി ഹിറ്റായെങ്കിലും നായികയെ പിന്നീട് മലയാള സിനിമ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ആ നായികയെ കണ്ടെത്തിയിരിക്കുകയാണ് സൈബര്‍ ലോകം. 

ഇന്‍സ്റ്റഗ്രാമിലാണ് ആരാധകര്‍ പാര്‍വതിയെ കണ്ടെത്തിയിരിക്കുന്നത്. 36കാരിയായ താരത്തിന്‍റെ ഗ്ലാമറസ് ഫോട്ടോകള്‍ കണ്ട് അമ്പരന്നിരിക്കുകാണ് ആരാധകര്‍. 

അമേരിക്കന്‍ മോഡലും പ്രഫഷനല്‍ സ്കേറ്റിങ് താരവുമാണ് പാര്‍വതി മെല്‍റ്റണ്‍. ഐറിഷ്, സ്കോട്ടിഷ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജര്‍മന്‍കാരനായ പിതാവ് സാം മെല്‍റ്റന്‍റെയും പഞ്ചാബിയായ അമ്മ പ്രീതി സിങ്ങിന്‍റെയും മകളായി 1988 ജനുവരി 7ന് സാന്‍ഫ്രാന്‍സിസ്കോയിലാണ് പാര്‍വതിയുടെ ജനനം.

ചെറുപ്പം മുതല്‍ തന്നെ മോഡലിങ്ങില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന പാര്‍വതി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും പിന്നീട് സിനിമാ മേഖലയിലേക്ക് കടക്കുകയുമായിരുന്നു. 2005ല്‍ തെലുങ്ക് ചിത്രം വെണ്ണെലയിലൂടെയാണ് പാര്‍വതി ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ENGLISH SUMMARY:

Parvati Melton's Instagram Photos Gone Viral In Kerala