mukesh-siddique-trolls

ലൈംഗിക പീഡന പരാതിയില്‍ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു, ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ഉറപ്പായതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവിലും പോയിരുന്നു . ഇതിന് പിന്നാലെ ഇരുവര്‍ക്കും സൈബറിടത്താകെ ട്രോള്‍ പൂരമാണ്. സിനിമ ഡയലോഗുകള്‍ വച്ചാണ് ഇരുവര്‍ക്കും ട്രോള്‍ പൂരം നിറയുന്നത്. 

‘നിനക്കൊന്നും കൊല്ലം കാരുടെ സ്വഭാവം അറിഞ്ഞൂടാ. വിളച്ചില്‍ എടുക്കരുത് കേട്ടോ എന്ന മുകേഷിന്‍റെ ഡയലോഗും, ഇന്‍ഹരിഹര്‍ നഗറിലെ ഗോവിന്ദന്‍ കുട്ടി ഞാന്‍ പെട്ടു എന്ന ഡയലോഗുമാണ് കമന്‍റ് ബോക്സുകളില്‍ നിറയുന്നത്.

അതേ സമയം സിദ്ദിഖിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ ഊര്‍ജിതമാക്കി. ആലുവ കുട്ടമശേരിയിലെ വീട്ടിലും കാക്കനാട്ടെ വീട്ടിലും സിദ്ദിഖ് ഇല്ല. നടന്‍റെ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്. ഇന്നലെ അദ്ദേഹം കാക്കനാട്ടെ വീട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കാര്‍ കുട്ടമശേരിയിലെ വീട്ടിലുണ്ട്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് അറസ്റ്റ്. മരടിലെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം.സിനിമയിൽ അവസരവും അമ്മ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് മുകേഷ് പീഡിപ്പിച്ചുവെന്നാണ് നടി പരാതി നൽകിയത്. ഒറ്റപ്പാലത്തെ ഷൂട്ടിങ് സ്ഥലത്തേക്ക് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ഓഗസ്റ്റ് 28 ന് മരട് പൊലീസ് മുകേഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, മോശം വാക്പ്രയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പത്തു വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്.

Also Read : സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണം, സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്‍റെ ലൈംഗികശേഷി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.സിദ്ദിഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നിഗൂഢമൗനം പാലിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നടന്‍ വലിയ സ്വാധീനമുള്ളയാളാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയുണ്ട്. പരാതിക്കാരിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ആരോപണം ശരിയെങ്കിൽ പ്രഥമദൃഷ്ട്യ കുറ്റകൃത്യം നിലനിൽക്കും എന്നിങ്ങനെയുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുയായിരുന്നു.

ENGLISH SUMMARY:

Mukesh was arrested by a special investigation team on a sexual harassment complaint, and actor Siddique went absconding after the arrest was confirmed in the rape case. After this, both of them are trolled all over the cyberspace