ബാലിയില്‍ അവധി ആഘോഷിക്കാന്‍ പോയ കൃഷ്ണകുമാറിന്‍റെയും കുടുംബത്തിന്‍റെയും ഹൃസ്വ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. അഹാന കൃഷണയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാലി യാത്ര മൂന്നുമിനിറ്റില്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാലിയിലെത്തിയ മുതല്‍ തിരിച്ച് നാട്ടിലേക്ക് തിരിക്കും വരെയുള്ള യാത്ര വിഡിയോയില്‍ കാണാം.

അടുത്തിടെ വിവാഹിതരായ ദിയയ്ക്കും അശ്വിനുമൊപ്പമാണ് കുടുംബം ഒന്നടങ്കം ബാലിയില്‍ വിനോദയാത്രക്ക് പോയത്. ബാലിയില്‍ നിന്നും ഇളയ മകള്‍ ഹന്‍സിക പങ്കുവെച്ച ചിത്രത്തിന് വന്ന കമന്‍റും വൈറലായിരുന്നു. 'ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ഫൊട്ടോയ്ക്ക് ചുവടെ പ്രത്യക്ഷപ്പെട്ട കമന്‍റ്.

ബാലിയില്‍ നിന്നുള്ള കുടുബത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാലിയിലെ വിശേഷങ്ങള്‍ ദിയ തന്‍റെ ഫോളോവേഴ്സുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്. ബാലിയില്‍ നിന്ന് തലൈവരുടെ 'മനസിലായോ' ഗാനത്തിന് ദിയയ്ക്കും അശ്വിനും ഒപ്പം കൃഷ്ണകുമാറും സിന്ധുവും ചുവടുവയ്ക്കുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായ റീലിന് ഒട്ടേറെ പ്രതികരണങ്ങളാണ് എത്തുന്നത്. കൃഷ്ണകുമാര്‍ കലക്കിയെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഭാര്യ സിന്ധുവാണ് സ്കോര്‍ ചെയ്തതെന്നാണ് മറ്റൊരു പക്ഷം.

ENGLISH SUMMARY:

Ahana with a three minute video of Bali