സിനിമയില്‍ മമ്മൂട്ടിയെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചതിന് തിരിച്ച് പണികിട്ടിയെന്ന് സംവിധായകനും നടനുമായ ജോണി ആന്‍റണി. അടൂര്‍ ഗോപാലകൃഷ്ണന്‍ സിെഎഡി മൂസ സിനിമയെക്കുറിച്ച് പറഞ്ഞത് ബുദ്ധിജീവികളിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും മനോരമ ഹോര്‍ത്തൂസ് വായനയില്‍ ജോണി ആന്‍റണി വെളിപ്പെടുത്തി.
തുറുപ്പുഗുലാനില്‍ മമ്മുട്ടിയെക്കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചതിന് താന്‍ നടനായപ്പോള്‍ പണി തിരിച്ചു കിട്ടിയതിനെക്കുറിച്ച് സംവിധായകന്‍ ജോണി ആന്‍റണി.
Also Read; വളര്‍ത്തുമൃഗങ്ങളുമായി ഇനി കൊച്ചിയില്‍ പറന്നിറങ്ങാം; ഫലം കാണുന്ന വാര്‍ത്ത
'മമ്മൂട്ടിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡാന്‍സ് കളിപ്പിച്ചു. നാല് സിനിമകളില്‍ ഇത്തരത്തില്‍ ചെയ്തു. അതിന്‍റെ ശാപമായിരിക്കാം ഞാന്‍ നടനായപ്പോള്‍ എന്നേക്കൊണ്ടും ഡാന്‍സ് കളിപ്പിച്ചു. മഴവില്‍ മനോരമയുടെ പരിപാടിയില്‍ ഹണി റോസിനൊപ്പം ഡാന്‍സ് കളിക്കേണ്ടിവന്നു.' – ജോണി ആന്‍റണി, സംവിധായകന്‍
കുട്ടിസ്രാങ്കില്‍ മമ്മൂട്ടി ചവിട്ടുനാടകം കളിച്ചതിനെക്കുറിച്ചുള്ള അനുഭവം തിരക്കഥാകൃത്തും എഴുത്തുകാരനുമായ പി.എഫ് മാത്യൂസ് കൂട്ടിച്ചേര്‍ത്തു.
'ചവിട്ടു നാടകത്തിന് വൈദഗ്ധ്യം ആവശ്യമാണ്. എന്നിട്ടും അദ്ദേഹം അതിന് തയ്യാറായി. പലപ്പോഴും പുള്ളീടെ ടെപര്‍ പോയിട്ടുണ്ട്. പുള്ളിക്ക് ഭ്രാന്ത് എടുത്ത് നില്‍ക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ചവിട്ടുനാടക കലാകാരനായി ചെയ്ത ഭാഗമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്' - പി.എഫ് മാത്യൂസ്, എഴുത്തുകാരന്‍
വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിഐഡി മൂസ സിനിമയെക്കുറിച്ച് പറഞ്ഞ അഭിപ്രായം ബുദ്ധിജീവികളെ സ്വാധിച്ചതിനെക്കുറിച്ച് ജോണി ആന്‍റണി.
'അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതിന് മുന്‍പ് എല്ലാവരും സിെഎഡി മൂസയെ പരിഹസിക്കുമായിരുന്നു. അടൂര്‍ പറഞ്ഞതിന് ശേഷം ആളുകള്‍ പറയുന്നത്. പിന്നെ അവസാന ഒരുവരി എനിക്ക് മൂസയില്‍ നിന്ന് കിട്ടുന്നത് വലിയ അഭിമാനമാണ്. പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടിയതിന് തുല്യമാണ്' -ജോണി ആന്‍റണി, സംവിധായകന്‍
കൊച്ചിയുടെ ഭക്ഷണം, ഭാഷ, ചരിത്രം എല്ലാം നിറഞ്ഞുനിന്ന ചര്‍ച്ച നിയന്ത്രിച്ചത് മനോരമ ന്യൂസ് ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. കാക്കനാട് ജെയിന്‍ യൂണിവേഴ്സ്റ്റി ക്യാംപസിലായിരുന്നു ഹോര്‍ത്തൂസ് വായന. കോഴിക്കോട് ബീച്ചില്‍ നവംബര്‍ 1,2,3 തിയതികളിലാണ് മനോരമ ഹോര്‍ത്തൂസ് സാഹിത്യ സാംസ്ക്കാരികോത്സവം.