നടി അഹാന കൃഷ്ണക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരിമാര്‍. അഹാനയുമൊത്തുള്ള പഴയകാല ചിത്രങ്ങള്‍ക്കൊപ്പമാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അഹാന അനുജത്തിമാരെ താലോലിക്കുന്ന ചിത്രങ്ങളാണ് ഇഷാനിയും ഹന്‍സികയും പങ്കുവെച്ചിരിക്കുന്നത്. 

എന്നെ ഇത്രയധികം പരിചരിക്കുന്ന എന്‍റെ അമ്മുവിന് ജന്മദിനാശംസകൾ, നിനക്ക് 29 വയസ്സ് തികഞ്ഞു, എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നു എന്നാണ് ഹന്‍സിക കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി തുടരുക, ഏറ്റെടുക്കുന്ന എല്ലാ കാര്യത്തിലും ശോഭിക്കാന്‍ നിനക്ക് കഴിയട്ടെ, ലോകത്തിലെ എല്ലാ സന്തോഷവും വിജയവും നേരുന്നു, ജന്മദിനാശംസകൾ അമ്മു എന്നാണ് ഇഷാനി കുറിച്ചത്. 

എന്‍റെ അമ്മുവിന് വളരെ സന്തോഷവും അനുഗ്രഹീതവുമായ ജന്മദിനം ആശംസിക്കുന്നു.. എന്‍റെ പ്രകാശമായതിന് നന്ദി, നിന്‍റെ ജീവിതം സന്തോഷമായി ജീവിക്കുക, ഒരിക്കൽ കൂടി സന്തോഷകരമായ ജന്മദിനം നേരുന്നു.. ഈ വർഷത്തെ പിറന്നാള്‍ കുറച്ചധികം പ്രത്യേകതയുള്ളതാണ്, കാരണം ഇത്തവണ നമ്മൾ രണ്ടുംപേരും മാത്രമാണ് എന്നാണ് അമ്മ സിന്ധു തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത അഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ.. എന്നാണ് അച്ഛന്‍ കൃഷ്ണകുമാര്‍ കുറിച്ചത്.

ഇപ്പോള്‍ അമ്മയ്ക്കൊപ്പം അഹാന അബുദാബിയിലാണുള്ളത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അഹാനയുടെ പിറന്നാൾ ദിനമായ ഇന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ENGLISH SUMMARY:

Ishani and Hansika wish actress Ahana Krishna on her birthday