TOPICS COVERED

വേട്ടയൻ സിനിമയിലെ 'മനസ്സിലായോ' എന്ന പാട്ടിന്റെ അകമ്പടിയിൽ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലകളെ അടയാളപ്പെടുത്തുന്ന ഒരു മിനിറ്റ് വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം.  കേരളത്തിലെ 60 വിനോദ സഞ്ചാര കേന്ദ്രങ്ങളെ അറുപത് സെക്കൻഡിൽ ഉൾപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വ്ലോഗറും അവതാരകനുമായ കാർത്തിക് സൂര്യയാണ് ഒൻപത് ദിവസങ്ങൾ കൊണ്ട് 2500 കിലോമീറ്റർ സഞ്ചരിച്ച് വീഡിയോ തയാറാക്കിയത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അടക്കം വീഡിയോ ഷെയർ ചെയ്തിട്ടിട്ടുണ്ട്.

ENGLISH SUMMARY:

One minute video of Karthik Surya is trending on social media