ബാബാ സിദ്ദിഖിയുടെ മരണം ഏറ്റവും വലിയ ഷോക്ക് നല്‍കിയത് ബോളിവുഡിനാണ്. ബോളിവുഡ് താരങ്ങളുമായി ഏറ്റവും കൂടുതല്‍ സൗഹൃദമുള്ള രാഷ്ട്രീയ നേതാവ് എന്നാണ് സിദ്ദിഖി അറിയപ്പെടുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായുള്ള സിദ്ദിഖിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും മുംബൈ മുക്തമായിട്ടില്ല. അദ്ദഹത്തിനു വെടിയേറ്റ വാര്‍ത്തയറിഞ്ഞ് ആശുപത്രിയില്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരു നടന്‍ സഞ്ജയ് ദത്താണ്. പ്രിയസുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ബിഗ്‌ബോസിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചാണ് സല്‍മാന്‍ ഖാന്‍ ഓടിയെത്തിയത്.
ശില്‍പ ഷെട്ടി, ഭര്‍ത്താവ് രാജ്‍കുന്ദ്ര എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു. ഏതു പ്രശ്നങ്ങളിലും താരങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന നേതാവാണ് നാടകീയമായി കൊല്ലപ്പെട്ടത്. താരങ്ങള്‍ക്കിടെയിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നവരില്‍ പ്രധാനിയാണ് സിദ്ദിഖി.
സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഏതാണ്ട് അഞ്ചു വര്‍ഷത്തോളം പിണങ്ങി നടന്നു. ആ പിണക്കം തീരുന്നതിനു ം ചുാക്കാന്‍ പിടിച്ചതും സിദ്ദിഖി ആയിരുന്നു.2008ല്‍ നടി കത്രീന കൈഫിന്റെ ജന്‍മദിന ആഘോഷത്തിനിടെ ഉണ്ടായ ചില ചെറിയ പ്രശ്നങ്ങളായിരുന്നു ഖാന്‍മാര്‍ അകലാന്‍ കാരണമായത്. അഞ്ചു വര്‍ഷക്കാലം ഇരുവരും പൊതുപരിപാടികളില്‍ പോലും ഒന്നിച്ചുവന്നിരുന്നില്ല.
2013ല്‍ ബാബാ സിദ്ദിഖിയുടെ നേതൃത്വത്തില്‍ നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നാണ് ഇരുവരെയും ഒന്നിപ്പിച്ചത്. എല്ലാ വര്‍ഷവും ബാബ സിദ്ദിഖി നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടി സിനിമാ താരങ്ങളുടെ സംഗമവേദിയായിരുന്നു.
അന്തരിച്ച ബോളിവുഡ് താരവും കോണ്‍ഗ്രസ് നേതാവുമായ സുനില്‍ ദത്ത്, മക്കളായ സഞ്ജയ് ദത്ത്, പ്രിയാ ദത്ത് എന്നിവരുമായും അടുത്ത ബന്ധം സിദ്ദിഖിക്ക് ഉണ്ടായിരുന്നു. മരണവിവരം അറിഞ്ഞ് തങ്ങളുടെ കുടുംബാംഗം നഷ്ടപ്പെട്ടെന്ന തരത്തിലാണ് പ്രിയാദത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പൂജ ഭട്ട്, സനാ ഖാന്‍ തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സിദ്ദിഖിയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.