ദുരിത ജീവിതത്തിലും സംഗീതത്തെ മുറുകെ പിടിച്ച മച്ചാട്ട് വാസന്തി വിട പറയുമ്പോള്‍ പരിസാമപ്തിയാവുന്നത് ഒരുകാലഘട്ടത്തിന് കൂടിയാണ്. വിപ്ലവ –നാടക– സിനിമ ഗാനങ്ങളുമായി പതിനായിരത്തിലധികം പാട്ടുകളാണ് ആലപിച്ചത്. നാടകക്കാരും സിനിമക്കാരും മറന്നപ്പോഴും ഒരു പരാതിയും ഇല്ലാതെ കോഴിക്കോട്ടെ ഫറോക്കിലെ വീട്ടില്‍ മച്ചാട്ട് വാസന്തി ജീവിതം ജീവിച്ച് തീര്‍ത്തു.
കണ്ണൂരിലെ പാര്‍ട്ടി വേദിയില്‍ നായനാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി വാസന്തി പാടുന്നത്. ഒമ്പതാം വയസില്‍ പാര്‍ട്ടി വേദിയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ആ ശബ്ദം മാധുര്യം ആദ്യം തിരിച്ചറിഞ്ഞതാകട്ടെ എം.എസ്. ബാബുരാജും. എം.എസ്.ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച തിരമാല എന്ന ചിത്രത്തിലാണ് ആദ്യമായി വാസന്തി പാടിയത്. അതേവര്‍ഷം രാമു കാര്യാട്ടിന്‍റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലും പാടി.
നാടകത്തിലും സിനിമയിലും ആകാശവാണിയിലുമൊക്കെയായി പതിനായിരത്തിലധികം പാട്ടുകള്‍ പാട്ടിയിട്ടുണ്ട്. പിന്നീട് നാടകങ്ങളില്‍ അടക്കം നായികയും ഗായികയുമായി. തിക്കോടിയന്‍റെയും പിജെ ആന്‍റണിയുടെയും എംടിയുടെ അടക്കം നാടകങ്ങളില്‍ അഭിനയിച്ചുമീശമാധവന്‍ എന്ന ചിത്രത്തില്‍ പത്തിരി ചുട്ടു വിളമ്പിളിച്ചത് എന്ന ഗാനവും ആലപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്‍റെയും കല്യാണിയുടെയും മകളായി കണ്ണൂരിലാണ് ജനനം.