അബുദാബിയിൽ പിറന്നാൾ ആഘോഷമാക്കി നടി അഹാന കൃഷ്ണ. കഴിഞ്ഞ ദിവസമാണ് താരം തന്‍റെ ഇരുപത്തിയൊന്‍പതാം പിറന്നാൾ ആഘോഷിച്ചത്. അമ്മ സിന്ധുവായിരുന്നു അഹാനയ്ക്ക് കൂട്ട്. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം ഒരൽപം സാഹസിക പരീക്ഷണം കൂടി അഹാന നടത്തിയിരുന്നു, അബുദാബിയിലെ കടലിൽ ജെറ്റ് കാർ ചീറിപ്പായിച്ച് ഓടിക്കാൻ ലഭിച്ച അവസരം താരം പ്രയോജനപ്പെടുത്തി.
തിരമാലകൾ അലയടിക്കുന്ന കടലിലേക്ക് ജെറ്റ് കാർ ഇറക്കാൻ അഹാനയ്ക്ക് പേടിയില്ലായിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചാണ് പിൻസീറ്റിൽ അമ്മ സിന്ധു പിടിച്ചിരുന്നത്. താമസിച്ച ഹോട്ടലിലും അഹാനയ്ക്ക് ഒരു സർപ്രൈസ് പിറന്നാൾ വിരുന്ന് ഉണ്ടായിരുന്നു. സഹോദരിമാരും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് അഹാനയ്ക്ക് ആശംസകളുമായി എത്തിയത്.