സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയുടേയും മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വീട്ടിലെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. വിവാഹ വാർഷികത്തോടനുബന്ധിച്ച് സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം.
വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഹാനയെ പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്. മറ്റു ചിലർക്ക് ഇഷാനിയെപ്പോലെ തോന്നുവെന്നാണ് പറയുന്നത്. അന്നും ഇന്നും നിങ്ങള്‍ രണ്ടാളും പൊളിയാണ്, അന്നും സുന്ദരി ഇന്നും സുന്ദരി എന്നിങ്ങനെ പോകുന്നു ചിത്രത്തിന് ലഭിക്കുന്ന കമന്‍റുകള്‍.