നടന് ജോജു ജോര്‍ജിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' സിനിമയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്പ്. മലയാളം സിനിമ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അനുരാഗ് കശ്യപ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മലയാളം സിനിമ ഞെട്ടിച്ചുകൊണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. ഈ പവര്‍ഫുള്‍ ത്രില്ലര്‍ ഡ്രാമ സിനിമ കണ്ടു. ഏറ്റവും ആത്മവിശ്വാസമുള്ള സംവിധായകന്റെ അരങ്ങേറ്റം. കൊറിയന്‍ പുതു തരംഗ സിനിമകളുടെ ലെവലിലേക്ക് എത്തുന്നു, ഒരിക്കലും കാണാതെ വിടരുത്, ഒക്ടോബര്‍ 24ന് റിലീസ്, അനുരാഗ് കശ്യപ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അനുരാഗ് കശ്യപ്പിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി ജോജുവും എത്തി. എന്നും സിനിമയില്‍ നിങ്ങള്‍ എനിക്ക് പ്രചോദനമായിരുന്നു എന്നാണ് ജോജു മറുപടി നല്‍കിയത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.