ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ  'പല്ലൊട്ടി 90 's കിഡ്സ്' റിലീസിന്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം  ഒക്ടോബർ 25 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെയായി പുറത്ത് വന്ന പാട്ടുകളും ടീസറുമൊക്കെ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രെന്റ് ആയിട്ടുണ്ട്.

സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച 'പല്ലൊട്ടി 90's കിഡ്സ്' സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ രാജാണ്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയ ചിത്രം  ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

സംവിധാകൻ ജിതിൻ രാജിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു.  

ENGLISH SUMMARY:

Lijo Jose Pellissery presents 'Pallotty 90's Kids' ; film will release on October 25