സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. ഉദ്ഘാട വേദികളിലെ സ്ഥിരം സാന്നിധ്യമായ താരം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും സ്ഥിരം വൈറല്‍ കാഴ്ചയാണ്. ഇപ്പോളിതാ തന്‍റെ കോസ്റ്റ്യൂം  തിരഞ്ഞെടുക്കുന്നയാളെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

അമ്മയാണ് തന്‍റെ വസ്ത്രം തിരഞ്ഞെടുക്കുന്നത് . സാമൂഹ്യമാധ്യമങ്ങളിൽ പലപ്പോഴും വസ്ത്രത്തിന്‍റെ പേരിൽ തെറി കേൾക്കേണ്ടി വരുന്നത് താനാണെന്നും ഹണി റോസ്  തമാശരൂപേണ പറയുന്നു.  കഷ്ടപ്പെട്ട് വസ്ത്രം വാങ്ങുന്നത് താനാണെന്നും എന്നാല്‍ ഒരിക്കല്‍പോലും തന്‍റെ പേര് ഹണി  പറയാറില്ലെന്നും അമ്മ പറയുന്നു. ‘സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും ഹണി  അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. വസ്ത്രത്തിന്‍റെ പേരിലും ട്രോളുകള്‍ പതിവാണെന്ന് റോസ് തോമസ് പറഞ്ഞു. 

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന സിനിമ താരത്തിന്‍റെ പുതിയ റിലീസ്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻരാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി ചിത്രത്തിലെത്തുന്നത്.

ENGLISH SUMMARY:

honey rose talking about her costume