സൂര്യ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രം തമിഴകത്ത് മറ്റൊരു ചരിത്രമായി മാറുമെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ മദന്‍ കര്‍ക്കി. പ്രതീക്ഷിച്ചതുപോലെ ഉള്ളടക്കം പ്രേക്ഷകരിലേക്കെത്തിയാല്‍ ചിത്രം ചരിത്രത്തിനു തന്നെ മറ്റൊരു അനുഭവമായി മാറുമെന്നാണ് മദന്‍ പറയുന്നത്.
കങ്കുവയുടെ പ്രിവ്യൂ ഷോ കണ്ട ശേഷമായിരുന്നു മദന്‍ കര്‍ക്കിയുടെ പ്രതികരണം. ഡബ്ബിങ് സമയത്ത് ചിത്രം ഒരു നൂറിലേറെ തവണ കണ്ടിട്ടുണ്ട്, എന്നാലും ഓരോ കാഴ്ചയിലും കങ്കുവ സൃഷ്ടിക്കുന്ന അനുഭവം വ്യത്യസ്തമാണ്. ദൃശ്യ ഗാംഭീര്യം , കലാ സംവിധാനം, കഥയുടെ ആഴം, സംഗീതം തുടങ്ങി എല്ലാം സൂര്യ സാറിന്റെ പവർഹൗസ് പ്രകടനവുമായി സംയോജിപ്പിച്ച് സൃഷ്ടിച്ച ഈ സിനിമ ഇതുവരെ വന്നതിൽ വച്ച് ഏറ്റവും മികച്ച കലാസൃഷ്ടികളിൽ ഒന്നായി മാറുമെന്നും മദന്‍ അഭിപ്രായപ്പെടുന്നു.
സൂര്യ ആസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ചിത്രം നവംബർ 14ന് തിയറ്ററുകളിൽ എത്തും. രണ്ട് മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ പരിപാടികളെല്ലാം അണിയറ പ്രവർത്തകർ ആരംഭിച്ചു കഴിഞ്ഞു.