മകന്‍ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് എ. എ. റഹീം എം.പി. ‘കപ്പേള’യ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറ എന്ന ചിത്രത്തിലാണ് റഹീമിന്‍റെ മകന്‍ ഗുൽമോഹർ ആദ്യമായി അഭിനയിക്കുന്നത്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആക്‌ഷൻ ഡ്രാമയാണ് മുറ. നവംബർ 8ന് ചിത്രം തിയറ്ററുകളിലേക്കെത്തും
കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവിന്‍റേതാണ് കഥ
ചിത്രത്തെ കുറിച്ച് റഹീം പങ്കുവച്ച കുറിപ്പ്
പ്രിയപ്പെട്ടവരേ, ഞങ്ങളുടെ മകൻ ഗുൽമോഹർ ആദ്യമായി അഭിനയിച്ച ചലച്ചിത്രം ‘മുറ’യുടെ ട്രൈലർ ലിങ്ക് കമന്‍റ് ബോക്സിൽ പങ്ക് വയ്ക്കുന്നു. കപ്പേളയുടെ സംവിധായകൻ മുസ്‌തഫയുടെ സിനിമയാണ് ‘മുറ‘.