manoj-song

നടന്‍ മനോജ് കെ.ജയന്‍ തന്‍റെ യാത്രക്കിടെ പാടിയ ഗാനം ഏറ്റെടുത്ത് ആരാധകര്‍.‘കാത്തിരിപ്പൂ കൺമണി’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് നടൻ ആലപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം നിരവധിപേരാണ് പങ്കുവച്ചിരിക്കുന്നത്.  മഞ്ജു വാര്യര്‍, ഹൈബി ഈടൻ, ടൊവിനോ തോമസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങളും അറിയിച്ചിട്ടുണ്ട്.

‘കാത്തിരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ്’ എന്ന അടിക്കുറിപ്പോടെയാണ് മനോജ്.കെ.ജയന്റെ സമൂഹമാധ്യമ പോസ്റ്റ്. രാത്രിയിലെ ട്രെയിൻ യാത്രയുടെ മനോഹര കാഴ്ചകളും വിഡിയോയിൽ കാണാം. നടന്റെ വേറിട്ട ലുക്കും ആരാധകശ്രദ്ധ നേടി. മനോജ്.കെ.ജയന്റെ പാട്ട് നിരവധിപേർ ഷെയർ ചെയ്തിട്ടുണ്ട്. ആവർത്തിച്ചു കേൾക്കാൻ തോന്നുന്നുവെന്ന് ആരാധകർ കുറിക്കുന്നു. നാട്ടിലേക്ക് തിരിച്ചു വരണമെന്നും സിനിമയില്‍ സജീവമാകണമെന്ന അഭ്യര്‍ത്ഥനയും ആരാധകര്‍ കമന്‍റുകളായി ഇടുകയാണ്. 

Actor Manoj shared the song he sang during the trip on social media: