ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും ഇന്നലെയാണ് വിവാഹിതരായത്. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്, ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ ക്യാരക്ടർ വേഷങ്ങളില്‍ തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ഇപ്പോളിതാ ഇരുവരുടെയും പ്രണയ വിശേഷം തുറന്ന് പറയുകയാണ് ദിവ്യ. വിവാഹമോചനം കഴിഞ്ഞ് ആകെ ബുദ്ധിമുട്ടി നില്‍ക്കുമ്പോളാണ് ക്രിസിനെ പരിചയപ്പെടുന്നത്. ‘ഏട്ടാ എനിക്ക് ലൈഫില്‍ മുന്നോട്ട് പോകാന്‍ ഒരു ക്ലാസ് എടുത്ത് തരുമോ’ എന്നാണ് ആദ്യം ചോദിച്ചത് . കൂടുതല്‍ സംസാരിച്ചപ്പോള്‍ ആശ്വാസം കിട്ടിയെന്നും പിന്നീട് വിവാഹത്തിലേക്ക് എത്തിയതെന്നും ദിവ്യ പറയുന്നു. Read More: ‘ആദ്യ കല്യാണം പരാജയം, ഇത് മക്കളുമായി ആലോചിച്ച വിവാഹം’; നടി ദിവ്യ ശ്രീധരും ക്രിസ് വേണുഗോപാലും വിവാഹിതരായി
‘ മക്കൾ എന്‍റെ കൂടെ വേണം അവരെയും അക്സെപ്റ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ ഞാൻ എത്തിയത്. ആദ്യ വിവാഹം പരാജയം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാൽ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫർട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തിനെക്കുറിച്ച് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്‍റെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട്.’ ദിവ്യ പറയുന്നു.