പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം പൊലീസ് കേസുമെടുത്തു. സാന്ദ്രയുടെ പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷന്‍ സാന്ദ്രയ്ക്ക് കത്തും നല്‍കി. Also Read: തല്‍ക്കാലം ബദല്‍ സിനിമാ സംഘടനയിലേക്കില്ല: സാന്ദ്രാ തോമസ്
നടപടി അപ്രതീക്ഷിതമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. ലൈംഗിക ചുവയോടെ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ പരാതി നല്‍കിയത്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു.