mani-c-kappan-2

പാലാ എംഎൽഎ മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി.ജോണിന്റെ ഹർജിയാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ തള്ളിയത്. 

 

അനുവദനീയമായതിൽ കൂടുതൽ പണം മാണി.സി.കാപ്പൻ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല എന്നിവയായിരുന്നു  ഹർജിയിലെ ആരോപണങ്ങൾ. എന്നാൽ ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

മുതിർന്ന അഭിഭാഷകനായ ടി.കൃഷ്ണനുണ്ണി, അഡ്വ.ദീപു തങ്കൻ എന്നിവരാണ് മാണി.സി.കാപ്പന് വേണ്ടി ആദരായത്. 15,378 വോട്ടുകൾക്കായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ്.കെ.മാണിയെ മാണി.സി.കാപ്പൻ പരാജയപ്പെടുത്തിയത്. ഹര്‍ജിക്കാരനായ സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

The high court rejected the petition seeking annulment of the election victory of Mani C Kappan