അല്ലു അര്‍ജുനും ഭാര്യക്കും എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അധിക്ഷേപകരമായ വിഡിയോകള്‍ ഇറക്കുകയും ചെയ്ത യുട്യൂബ് ചാനലിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ച് ആരാധകര്‍. സ്വകാര്യ യുട്യൂബ് ചാനലിന്റെ ഉടമയെ കൊണ്ട് അല്ലു അര്‍ജുനോട് ക്ഷമാപണം നടത്തിക്കുകയും ചെയ്താണ് ആരാധകര്‍ മടങ്ങിയത്.
മോര്‍ഫ് ചെയ്ത അല്ലു അര്‍ജുന്റെ മോശം വിഡിയോകള്‍ ഉള്‍പ്പെടെ ഈ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ആരാധകര്‍ ഓഫീസിലെത്തി പ്രതിഷേധിച്ചതോടെ താരത്തിന്റേതായ മോശം വിഡിയോകള്‍ യുട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തു. ആരാധകര്‍ യുട്യൂബ് ചാനലിന്റെ ഓഫീസ് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.
അല്ലു അര്‍ജുന്റെ ഭാര്യ സ്നേഹ റെഡ്ഡി, ഇവരുടെ മക്കള്‍ എന്നിവര്‍ക്കെതിരേയും യുട്യൂബ് ചാനലിലൂടെ അധിക്ഷേപകരമായ വിഡിയോകള്‍ വന്നിരുന്നതായി ആരാധകര്‍ ആരോപിക്കുന്നു. റെഡ് ടിവി എന്ന യുട്യൂബ് ചാനലിന്റെ ഓഫീസിലെത്തി ആരാധകര്‍ പ്രതിഷേധിക്കുന്നതിന്റെ വിഡിയോ അല്ലു അര്‍ജുന്റെ ഫാന്‍സ് ഗ്രൂപ്പുകളും പങ്കുവെച്ചിട്ടുണ്ട്.