sathyaraj-wife-2

TOPICS COVERED

തെന്നിന്ത്യന്‍ നടന്‍ സത്യരാജിനെ കുറിച്ച് മകള്‍ ദിവ്യ സത്യരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.  നാല് വര്‍ഷമായി കോമയിലുള്ള അമ്മയെ പരിചരിക്കുന്നത് അച്ഛനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഹൃദ്യമായ കുറിപ്പ് ആരംഭിക്കുന്നത്.  പിതാവ് എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും സത്യരാജ് പുറംലോകത്തോട്  പറയാത്ത കാര്യങ്ങളാണ് മകൾ ദിവ്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ. 

സിംഗിള്‍ പാരന്റിങ് ചെയ്യുന്ന എല്ലാ മാതാപിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എന്റെ അമ്മ നാല് വര്‍ഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങള്‍ അമ്മയ്ക്ക് ഒരു പിഇജി ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. അമ്മ ഇങ്ങനെയൊരു അവസ്ഥയിലായപ്പോള്‍ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. Also Read: നന്ദമൂരി ബാലകൃഷ്ണയ്ക്ക് മുന്നില്‍ കണ്ണീരടക്കാനാവാതെ സൂര്യ; വിഡിയോ...

പക്ഷേ ഞങ്ങൾ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയാണ്. പോസിറ്റീവായി തന്നെ എന്തെങ്കിലും സംഭവിക്കും. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ നാല് വർഷമായി ഏറ്റവും ഗ്രേറ്റായ സിം​ഗിൾ പാരന്റാണ്. കുറച്ച് വർഷങ്ങൾക്ക് മുന്‍പ് അപ്പയുടെ അമ്മ മരിച്ചു, ഞാനും എന്റെ അപ്പയ്ക്ക് സിം​ഗിൾ മോമാണ്. ഞാനും അപ്പയും ചേർന്ന് ഒരു ശക്തമായ സിംഗിൾ മോംസ് ക്ലബ് രൂപീകരിക്കുന്നു എന്നാണ് സത്യരാജിന്റെ ചിത്രം പങ്കിട്ട് മകള്‍ കുറിച്ചത്.

പുറം ലോകത്തിന് അറിയാത്ത വിഷയമായിരുന്നു സത്യരാജിന്റെ ഭാര്യയുടെ അസുഖാവസ്ഥ. അതുകൊണ്ട് തന്നെ ദിവ്യയുടെ ഈ വെളിപ്പെടുത്തൽ ആരാധകർക്കും ഒരു ഷോക്ക് ആയി. ഭാര്യയെ ഈ അവസ്ഥയിലും പൊന്നുപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന സത്യരാജിനെയും മക്കളെയും അഭിനന്ദിച്ചുകൊണ്ട് പലരും കമന്റുമായെത്തി. 

കോയമ്പത്തൂർ സ്വദേശിയാണ് സത്യരാജ്. തുടക്ക കാലത്ത് കോയമ്പത്തൂർ ശൈലിയിലുള്ള ഭാഷ നടന് ഏറെ ആരാധക വൃന്ദത്തെ നേടികൊടുത്തിരുന്നു. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ദിവ്യയെ കൂടാതെ നടന്‍ കൂടിയായ സിബിരാജ് എന്നൊരു മകനും താരത്തിനുണ്ട്.

ENGLISH SUMMARY:

Actor sathyarajs wife in coma for four years daughter shares post revealing the cause of her condition