shyam-car

TOPICS COVERED

പുതിയ കാര്‍ വാങ്ങിയ സന്തോഷം പങ്കുവച്ച് പ്രേമലു താരം ശ്യാം മോഹൻ. ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ സ്വന്തമാക്കിയിരിക്കുകയാണ് താരം. ടൈഗൂണ്‍ 1.5 ലീറ്റർ ജിടി ഡിഎസ്‍ജിയാണ് ശ്യാമിന്റെ ആദ്യ കാർ. ഇനി ഊബർ യാത്ര വേണ്ട, പ്രപഞ്ചത്തിനും സിനിമയ്ക്കും നന്ദി എന്നൊരു കുറിപ്പും പുതിയ വാഹനത്തിന്റെ ചിത്രത്തിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ ആണ് വാങ്ങിയിരിക്കുന്നത്. പങ്കുവച്ച ചിത്രത്തിന് താഴെ നിരവധിപേർ‌ ആശംസകളും നേർന്നിട്ടുണ്ട്. 

പൂർണമായും കറുപ്പ് നിറത്തിലുള്ള, 1.5 ലീറ്റർ ജിടി മോഡലാണിത്. ഡിഎസ്‍ജി ഗിയർബോക്സാണ് ശാമിന്റെ വാഹനത്തിൽ ഉപയോഗിക്കുന്നത്. നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്. 18.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.