സിനിമയില്‍ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന താരമാണ് ശിവകാര്ത്തികേയന്. ഭാര്യയ്ക്കും മക്കൾക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളെല്ലാം ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും കുടുംബത്തേയും ഒപ്പം കൂട്ടാന്‍ താരം പരമാവധി ശ്രമിക്കാറുണ്ട്.
ഭാര്യ ആര്‍തിക്ക് ബര്‍ത്ത്ഡേ സര്‍പ്രൈസ് കൊടുക്കുന്ന ശിവകാര്‍ത്തികേയന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആര്‍തിയുടെ പിറകിലൂടെ ആര്‍മി യൂണിഫോമില്‍ ചെന്നുനിന്നാണ് ശിവകാര്ത്തികേയന് സര്‍പ്രൈസ് കൊടുത്തത്. താരം ചെന്നു നിന്നതും ഞെട്ടി തിരിഞ്ഞുനോക്കുന്ന ആര്‍തിയെ കാണാം. പിന്നെ നാണത്തോടെ ശിവയെ തള്ളുകയും ചെയ്യുന്നുണ്ട്. ക്യാമറ കണ്ടും എസ്കെയുടെ പിന്നില്‍ ഒളിച്ചു ആര്‍തി. ഹാപ്പി ബെര്‍ത്ത്ഡേ ആര്‍തി, ലവ് യു എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്.
പുതിയ ചിത്രമായ അമരനില്‍ മേജര്‍ മുകുന്ദ് വരദരാജനെയാണ് ശിവകാര്ത്തികേയന് അവതരിപ്പിച്ചത്. ഈ ഗെറ്റപ്പിലാണ് ഭാര്യക്ക് സര്‍പ്രൈസ് കൊടുത്തതും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച അമരന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റുന്ന ചിത്രമാവും അമരന് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായത്.