ആറാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ബോളിവുഡിന്‍റെ പ്രിയപ്പെട്ട താരദമ്പതികളായ ദീപിക ബോളിവുഡ് രണ്‍വീര്‍ സിങ്ങും. രണ്‍വീറാണ് തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. 

എല്ലാ ദിവസവും ഭാര്യയെ അഭിനന്ദിക്കേണ്ട ദിവസമാണ്, എന്നാൽ ഇന്ന് പ്രധാനപ്പെട്ട ദിവസമാണ്, വിവാഹ വാര്‍ഷിക ആശംസകള്‍.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീറിന്‍റെ പോസ്റ്റ്. ദീപികയുടെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇതുവരെയും താരം പുറത്തുവിടാത്ത ചിത്രങ്ങളാണ് ഇതില്‍ ഏറെയും. നിരവധി ആരാധകരും താരദമ്പതികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് കമന്‍റ് ചെയ്തിട്ടുണ്ട്.

                                     

രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്താണ് ദീപികയും രണ്‍വീറും പ്രണയത്തിലാകുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. സെപ്തംബര്‍ 8നാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ദുവാ പദുകോൺ സിങ് എന്നാണ് താരദമ്പതികള്‍ മകൾക്ക് പേര് നൽകിയിരിക്കുന്നത്. ഗര്‍ഭകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റതാരമാണ് ദീപിക പദുക്കോണ്‍. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ദീപികയും വാടകഗര്‍ഭമാണ് തിരഞ്ഞെടുക്കുക എന്നൊക്കെയുളള അഭ്യൂഹങ്ങളും സൈബറിടത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ തന്‍റെ നിറവയര്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക മറുപടി നല്‍കിയത്.

ENGLISH SUMMARY:

Ranveer sends wedding anniversary wishes to Deepika