കഴിഞ്ഞ ദിവസം പൃഥ്വിരാജിന്‍റെ വിഡിയോ എടുക്കാന്‍ വന്നവര്‍ക്കു നേരെ സുരക്ഷാ ജീവനക്കാര്‍ ടോര്‍ച്ചടിച്ചത് സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുകയാണ്. വിഡിയോ എടുക്കുന്നവരുടെ കാമറയ്കക്കുനേരെയാണ് ജീവനക്കാര്‍ ടോര്‍ച്ചടിച്ചത്. ഇതോടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവാതെ ഇവര്‍ നിരാശരായി. പൃഥ്വിരാജിന്‍റെ ജീവനക്കാര്‍ ചെയ്തത് ശരിയാണോ എന്നതാണ് സോഷ്യല്‍മീഡിയയുടെ ചര്‍ച്ചക്ക് അടിസ്ഥാനം.
യഥാര്‍ത്ഥത്തില്‍ സിനിമാപ്രേമികള്‍ താരമാക്കിയ ഒരാള്‍ ഇത്രയും വലിയ ബില്‍ഡ് അപ് നടത്തേണ്ട ആവശ്യമുണ്ടോയെന്നാണ് ചോദ്യങ്ങളുയരുന്നത്. വിഷയത്തില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്. ഹോളിവുഡില്‍ പോലും ഇല്ലാത്തത്ര സെക്യൂരിറ്റി സെറ്റപ്പ് എന്തിനാണെന്ന തരത്തിലും ആളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്. പബ്ലിക് പ്രോഗ്രാമുകളില്‍ വരുമ്പോള്‍ ഇത്തരം പ്രവണത വച്ചുപൊറുപ്പിക്കാനാവില്ലെന്നും സോഷ്യല്‍മീഡിയ അഭിപ്രായമുയര്‍ത്തുന്നു.
അതേസമയം സിനിമാതാരങ്ങളുടെ സിനിമ കണ്ട് ആസ്വദിച്ചാല്‍ പോരേയെന്നും എന്തിനാണ് ഇവരുടെയൊക്കെ പിറകെ പോകുന്നതെന്നും ചിലര്‍ താരത്തെ അനുകൂലിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു. അയാളുടെ കാശ് അയാള്‍ക്കിഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കട്ടേ എന്നാണ് ചിലരുടെ വാദം. ഒരാളുടെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ അയാളുടെ സ്വകാര്യതയാണ്....അനുവാദമില്ലാതെ എടുക്കുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലേ എന്ന ചോദ്യവും സോഷ്യല്‍മീഡിയ ഉയര്‍ത്തുന്നു.