ലക്കി ഭാസ്കര്‍ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ലക്ഷങ്ങള്‍ വിലയുള്ള ആഡംബരവാച്ച് സമ്മാനം നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് കാര്‍ട്ടിയര്‍ വാച്ച് ആണ് നിമിഷിനു നല്‍കിയത്. നല്ല ഓര്‍മകള്‍ നിറയുന്ന, അങ്ങേയറ്റം സ്പെഷ്യല്‍ ആയ സമ്മാനമാണിതെന്ന് നിമിഷ് പറയുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെ വാച്ചിന്റെ ചിത്രവും താരം പങ്കുവച്ചു.
‘ ജീവിതത്തില്‍ ചില കാര്യങ്ങള്‍ നമുക്കേറെ സ്പെഷ്യലായിരിക്കും, അതുമായി ബന്ധപ്പെട്ട് മനോഹരമായ ഓര്‍മകള്‍ കൂടിയെങ്കില്‍, അതുപോലെയാണ് ഡിക്യു നല്‍കിയ ഈ വാച്ചും’ എന്ന കുറിപ്പോട് കൂടിയാണ് വാച്ചിന്്റെ ചിത്രം പങ്കുവച്ചത്. ഞാനിതു കാണുമ്പോഴെല്ലാം കിങ് ഓഫ് കൊത്തയെക്കുറിച്ചോര്‍ക്കും, അതൊരു മോശം കാലമായിരുന്നു, അവിടെനിന്നും കഠിനാധ്വാനവും സ്നേഹവും കൊണ്ട് ഞങ്ങളിവിടെവരെയെത്തി. ഒടുവില്‍ ഏറ്റവും അവിസ്മരണീയമായൊരു അവസ്ഥയിലേക്ക് ഞങ്ങളിതാ എത്തിപ്പെട്ടെന്നും നിമിഷ് രവി കുറിച്ചു.
2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത സാമ്പത്തികമായടക്കം നഷ്ടം വന്ന സിനിമയായിരുന്നു. ചിത്രത്തിനു വലിയ തോതില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. കൊത്തയുടെയും ഛായാഗ്രാഹകനായിരുന്നു നിമിഷ് രവി.