വിക്രാന്ത് മാസി നായകനായ ചിത്രം സബര്‍മതി റിപ്പോര്‍ട്ടിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും വ്യാജ പ്രചാരണങ്ങള്‍ക്ക് പരിമിതമായ കാലത്തേക്ക് മാത്രമേ നിലനില്ക്കാനാവൂ എന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ മോദി പറഞ്ഞു.
'സത്യം പുറത്തുവരുന്നതില്‍ സന്തോഷം, അതും സാധാരണ ജനങ്ങള്‍ക്ക് കാണാനാവുന്ന തരത്തില്‍. പരിമിതമായ സമയത്തേക്ക് മാത്രമാണ് വ്യാജ പ്രചാരണത്തിന് നിലനില്ക്കാനാവൂ. ഒടുവില്‍ സത്യം പുറത്തുവരിക തന്നെ ചെയ്യും,' മോദി കുറിച്ചു.
2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോധ്ര കലാപത്തിനു പിന്നാലെയാണ് 2000ത്തോളം പേരുടെ കൊലപാതകത്തിലേക്ക് വഴിവച്ച ഗുജറാത്ത് കലാപം സംഭവിച്ചത്. നരേന്ദ്ര മോദി ആയിരുന്നു ഇക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രി.
ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് അഭിനയിക്കുന്നത്. ധീരജ് സർണ സംവിധാനം ചെയ്യുന്ന സിനിമയില്‍ റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.