ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടി മഞ്ജു വാര്യര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആശംസകള്‍ അറിയിച്ചത്.
ഹാപ്പി ബര്ത്ഡേ മൈ സൂപ്പര്‍സ്റ്റാര്‍, ഐ ലവ് യൂ സോമച്ച് , ആള്‍വെയ്സ് ആന്‍ഡ് ഫോര്‍ എവര്‍ എന്ന കാപ്ഷനോടുകൂടി ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചത്.
പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള മഞ്ജുവിന്റെ പോസ്റ്റ് നയന്‍താര തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞാണ് സ്റ്റോറി റീഷെയര്‍ ചെയ്തത്. മഞ്ജു വാര്യരെ കൂടാതെ നടി മഞ്ജിമ മോഹന്‍, ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റെര്ടെയിന്മെന്റ് തുടങ്ങിയവരും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.
നടന് ധനുഷുമായുള്ള വിവാദങ്ങള്‍ക്കിടെയാണ് നയന്‍താരയുടെ ജന്മദിനാഘോഷം എന്നത് ശ്രദ്ധേയമാണ്. ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന ഡോക്യുമെന്റെറി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്.റിലീസിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ്ടും ധനുഷ് രംഗത്തെത്തിയിരുന്നു.വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന് പ്രസ്താവനയില്‍ അറിയിച്ചു. നയന്‍താര ധനുഷിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിര്‍മാതാവ് ധനുഷാണെന്നും അതുകൊണ്ട് തന്നെ അതിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന്റേതാണെന്നും അത് പകര്‍ത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്