ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി മാറുമോ?
വിവാഹത്തിന് 29 വർഷത്തിന് ശേഷം പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. വിവാഹമോചന വാർത്ത എത്തിയതിന് പിന്നാലെ സൈബറിടത്തെ ചര്‍ച്ച റഹ്മാനും ഭാര്യ സൈറയുമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞരിൽ ഒരാളാണ് എ.ആർ റഹ്മാൻ. വിവാഹമോചന വാർത്തകള്‍ക്ക് പിന്നാലെ റഹ്മാന്റെ ആസ്തിയെ കുറിച്ചും ചര്‍ച്ചകള്‍ വ്യാപകമാണ്. ലൈഫ്സൈറ്റല്‍ എഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരം റഹ്മാന്റെ ആസ്തതി എകദേശം 240 ദശലക്ഷം ഡോളാണ്. ഇത് 2,000 കോടി രൂപ വരെയാകും. കരിയറിലെ ആദ്യ ചിത്രമായ റോജയ്ക്ക് സംഗീതം ഒരുക്കിയതിന് 25000 രൂപ പ്രതിഫലം ലഭിച്ചു. ഇപ്പോള്‍ ഓരോ ഗാനത്തിനും 3 കോടി രൂപ വരെയാണ് അദ്ദേഹം ഈടാക്കുന്നത്.
ഓരോ ചിത്രത്തിനും ഏകദേശം 10 കോടി രൂപയാണ് പ്രതിഫലം. ഫിലിം സ്കോറിംഗ്, സംഗീതസംവിധാനം, ആഗോള ടൂറുകള്‍, വിവിധ സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് അദ്ദേഹത്തിന്റെ വരുമാനം. കൂടാതെ, അക്കാദമി അവാർഡുകൾ, ഗ്രാമി അവാർഡുകൾ, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍, പത്മഭൂഷൺ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ മാത്രമല്ല വിദേശത്തും റഹ്മാന് വീടുകളുണ്ട്. ചെന്നൈയിലെ ബംഗ്ലാവിന് പുറമെ മുംബൈയിലും, ലോസ് ആഞ്ചലസിലും, ദുബായ് എന്നിവിടങ്ങളിലുമാണ് അദ്ദേഹത്തിന് വീടുള്ളത്. റഹ്മാന്റെ വിവാഹമോചനം വിനോദ വ്യവസായത്തിലെ എക്കാലത്തെയും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി മാറുമെന്നാണ് അഭ്യൂഹങ്ങള്‍.