ഒരുമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ രജനികാന്തും ധനുഷും. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും ഇന്ന് ചെന്നൈ കുടുംബ കോടതിയിൽ ഹാജരായി. വിവാഹമോചനവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചു. ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ നവംബർ 27ന് അന്തിമ വിധി വരും. 

മുമ്പ് മൂന്ന് തവണ ഹിയറിങുകളില്‍ ഐശ്വര്യയും ധനുഷും കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.  18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ജനുവരി 17-നാണ് സംയുക്തപ്രസ്താവനയിലൂടെയാണ് വേർപിരിയുന്ന കാര്യം താരദമ്പതികൾ അറിയിച്ചത്. 

'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസ്സിലാക്കലിന്‍റേയും വിട്ടുവീഴ്ചകളുടേയും പൊരുത്തപ്പെടലിന്‍റേയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപെടുന്ന ഒരിടത്താണ് നിൽക്കുന്നത്. ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാ,' എന്നാണ് പുറത്തുവിട്ട പ്രസ്​താവനയില്‍ പറഞ്ഞിരുന്നത്. 

ENGLISH SUMMARY:

Aishwarya Rajinikanth and Dhanush appeared in the Chennai family court today regarding the divorce