സൈറ ബാനു, എ.ആര്‍. റഹ്മാന്‍, അഭിഭാഷക വന്ദന ഷാ

സൈറ ബാനു, എ.ആര്‍. റഹ്മാന്‍, അഭിഭാഷക വന്ദന ഷാ

ഗോസിപ് കോളങ്ങിലെ ഏറ്റവും ട്രാഫിക്കുള്ള വാര്‍ത്തകളിലൊന്നാണ് സെലിബ്രിറ്റികളുടെ വിവാഹമോചനങ്ങള്‍. എന്ത് കൊണ്ടാണ് പലപ്പോഴും സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ , പ്രത്യേകിച്ചും ബോളിവുഡില്‍ സക്സസ് ആകാത്തത്. 29 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം എ.ആര്‍ .റഹ്മാനും സൈറയും വേര്‍ പിരിയുന്നുവെന്ന വാര്‍ത്തകളോടെയാണ് ഈ ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത്. ഇതോടെയാണ് സൈറയുടേയും റഹ്മാന്റേയും വിവാഹമോചനക്കേസിലെ വക്കീല്‍ കൂടിയായ വന്ദന ഷാ പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് വൈറലാകുന്നത്. ഇരുവരുടേയും വിവാഹമോചനക്കാര്യം പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിലീസായ പോഡ്കാസ്റ്റ് ആണ് ഇത്. ബോളിവുഡിലെ ദാമ്പത്യ തകര്‍ച്ചകള്‍ക്ക് പിന്നിലെ കാരണങ്ങളാണ് ഇതില്‍ പറയുന്നത്. വന്ദനയുടെ വാക്കുകള്‍ ഇങ്ങനെ..

ദാമ്പത്യത്തിലെ തകര്‍ച്ചകള്‍ക്ക് കാരണം വിശ്വാസവഞ്ചനയാണെന്ന് കരുതുന്നില്ല. വിരസതയാണ് ഒരു പ്രശ്നം. ഒരു വിവാഹത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അവര്‍ ഇതിനെ തുടര്‍ന്ന് നീങ്ങുന്നു. ഇത് ബോളിവുഡില്‍ മാത്രമല്ല, സൂപ്പര്‍ റിച്ചായ കുടുംബങ്ങളിലും ഈ പ്രശ്നമുണ്ട്. രണ്ടാമതായി സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ക്കിടയില്‍ ലൈംഗിക ജീവിതത്തില്‍ നിന്നുള്ള പ്രതീക്ഷകളും ഏറെയാണ്. മൂന്നാമതായി അവിഹിത ബന്ധങ്ങളും വളരുന്നു.  വണ്‍ നൈറ്റ് സ്റ്റാന്‍ഡുകള്‍ അത്ര കണ്ട് പ്രശ്നമാകാറില്ലെന്നും വന്ദന പറഞ്ഞു. Also Read: റഹ്മാന്‍–സൈറ വേര്‍പിരിയലിന് കാരണം മോഹിനിയോ? പ്രതികരിച്ച് സൈറയുടെ അഭിഭാഷക...

താന്‍ ബോളിവുഡിന്‍റെ ഭാഗമല്ലെന്നും തനിക്ക് മുന്‍പില്‍ വന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അവര്‍ പറ‍ഞ്ഞു. വിരസത, വേണ്ടത്ര പരിഗണന  നല്‍കാതിരിക്കല്‍, അല്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ മറ്റുള്ളവരുടെ അഭിപ്രായം കൂടുതല്‍ കേള്‍ക്കുന്നതുമെല്ലാം വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണെന്നും അവര്‍ പറഞ്ഞു.

Google News Logo Follow Us on Google News

ENGLISH SUMMARY:

A.R. Rahman and Saira Banu's lawyer Vandana Shah reveals the reasons for divorce in Bollywood