ശിവകാര്ത്തികേയന്–സായ് പല്ലവി ചിത്രം അമരന്റെ സക്സസ് പോസ്റ്ററിനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. ശിവകാര്‍ത്തികേയനൊപ്പം തന്നെ ചിത്രത്തില്‍ പ്രാധാന്യമുണ്ടായിരുന്ന സായ് പല്ലവിയുടെ ചിത്രം പോസ്റ്ററില്‍ ഇല്ലാത്തതിനെയാണ് ചിന്മയി വിമര്‍ശിച്ചത്. ശിവകാര്‍ത്തികേയന്റെ ചിത്രം മാത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.
അമരനൊപ്പം റൗഡി ബേബി എന്ന ഗാനത്തിന്റെ ഒരു ബില്യണ്‍ വ്യൂസിന്റെ പോസ്റ്ററും ചിന്മയി പങ്കുവച്ചിരുന്നു. ധനഷിന് മേലെ ഗാനരംഗത്തിലെ സായ് പല്ലവിയുടെ നൃത്തം പ്രശംസിക്കപ്പെട്ടിട്ടും പോസ്റ്ററില്‍ താരം ഉണ്ടായിരുന്നില്ല. റൗഡി ബേബി ഹിറ്റായത് ഗായിക ധീയുടെ ശബ്ദം കൊണ്ടുകൂടിയാണെന്നും അവര്‍ കുറിച്ചു. ധീയുടെ പേരും പോസ്റ്റരില്‍ ഉണ്ടായിരുന്നില്ല.
‘ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളും ഏറെ ആരാധിക്കപ്പെടുന്നവരില്‍ ഒരാളുമായ കലാകാരിക്ക്, സക്സസ് പോസ്റ്ററില്‍ പുരുഷനൊപ്പം നില്ക്കാന് ഇനിയും ഇടംകിട്ടിയിട്ടില്ല. റൗഡി ബേബി ഇത്രയധികമായി വിജയിച്ചത് ധീയുടെ ശബ്ദംകൊണ്ടുകൂടിയാണ്,' ചിന്മയി ശ്രീപദ കുറിച്ചു.