amitabh-aishwarya-abhishek

ഐശ്വര്യ റായ്– അഭിഷേക് വിവാഹമോചന അഭ്യൂഹങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി അമിതാഭ് ബച്ചന്‍. ഊഹങ്ങള്‍ ഊഹങ്ങള്‍ മാത്രമാണെന്നും സ്ഥിരീകരണങ്ങള്‍ ഇല്ലാത്ത വിവരങ്ങള്‍ അസത്യങ്ങളാണെന്നും അമിതാഭ് ബച്ചന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു. ചോദ്യചിഹ്​നമിട്ട് വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമപരമായി സുരക്ഷിതരാവുമെന്നും ഉത്തരവാദിത്തത്തില്‍ നിന്നും കൈ കഴുകാമെന്നും ബച്ചന്‍ വിമര്‍ശനമുന്നയിച്ചു. 

'വ്യത്യസ്​തരായിരിക്കാനും അതിന്‍റെ സാന്നിധ്യത്തിന്‍റെ വിശ്വസിക്കാനും അപാരമായ ധൈര്യവും ആത്മാർത്ഥതയും ആവശ്യമാണ്. കുടുംബത്തെക്കുറിച്ച് ഞാൻ വളരെ അപൂർവമായി മാത്രമേ സംസാരിക്കൂ, കാരണം അത് എന്‍റെ സ്വന്തം ഇടമാണ്, അതിന്‍റെ സ്വകാര്യത ഞാൻ പരിപാലിക്കുന്നു.

ഊഹങ്ങള്‍ എന്നും ഊഹങ്ങള്‍ മാത്രമാണ്. സ്ഥിരീകരണങ്ങളില്ലാത്ത, ഊഹങ്ങള്‍ അസത്യങ്ങളാണ്. അവർ ചെയ്യുന്ന തൊഴിലും ബിസിനസ്സും പരസ്യങ്ങളും ആധികാരികമാക്കാൻ സ്ഥിരീകരണങ്ങൾ തേടും. ഇഷ്ടമുള്ള തൊഴിലിൽ ഏർപ്പെടാനുള്ള അവരുടെ ആഗ്രഹത്തെ ഞാൻ എതിര്‍ക്കില്ല. സമൂഹത്തെ സേവിക്കുന്നതിനുള്ള ശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു. 

എന്നാൽ അസത്യങ്ങള്‍, അഥവാ പ്രത്യേക ചോദ്യചിഹ്നങ്ങളിട്ട വിവരങ്ങള്‍ ഒരു നിയമപരമായ സംരക്ഷണമായിരിക്കും. എന്നാൽ സംശയാസ്പദമായ വിശ്വാസത്തിന്‍റെ വിത്ത് പാകുകയാണ് ഈ ചിഹ്നം, ചോദ്യചിഹ്നം. എന്നാൽ എപ്പോൾ ഒരു ചോദ്യചിഹ്നം ഇടുന്നുവോ, എഴുതിയതില്‍ സംശയമുണ്ടെന്ന് പറയാമെന്ന് മാത്രമല്ല, വായനക്കാര്‍ അത് വിശ്വസിക്കാണമെന്നും കൂടുതല്‍ വിപൂലീകരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. 

അപ്പോള്‍ നിങ്ങളുടെ എഴുത്തിന് മൂല്യവത്തായ ആവർത്തനങ്ങൾ ലഭിക്കുന്നു

അസ്ത്യങ്ങളോ ചോദ്യചിഹ്നങ്ങളിട്ട അസത്യങ്ങളോ പ്രചരിപ്പിച്ചാല്‍ നിങ്ങളുടെ ജോലി കഴിഞ്ഞു. അതിലെ വ്യക്തികളെ അത് എങ്ങനെ ബാധിക്കുമെന്നതും അല്ലെങ്കിലും ആ സാഹചര്യവും നിങ്ങളുടെ ഉത്തരവാദിത്തത്തതില്‍ നിന്നും ഒഴിവാകും. മനസാക്ഷി എന്നൊന്ന് ഉണ്ടായിരുന്നെങ്കില്‍ അത് ഇല്ലതായിരിക്കുന്നു,' അമിതാഭ് ബച്ചന്‍ കുറിച്ചു. 

ENGLISH SUMMARY:

Amitabh Bachchan indirectly criticized Aishwarya Rai- Abhishek divorce rumours