tamannah-wedding

കൂരമ്പുകളുമായെത്തി പ്രണയ ശലഭമായ് പറന്ന, ബാഹുബലിയിലെ വനറാണി അവന്തിക. ജെയിലറിലെ കാവാലായ ഐറ്റം സോങ്ങിലെ കാമ്ന. പാൻ ഇന്ത്യ ലേഡി സൂപ്പർ സ്റ്റാർ തമന്ന സന്തോഷ് ഭാട്ടിയ.  തമന്നയുടെ പുതിയ വേഷം സ്ക്രീനിലല്ല, ജീവിതത്തിലാണ്. നടൻ വിജയ് വർമയുടെ  ഹൃദയത്തില്‍.   താരത്തിൻ്റെ പഴയ തെലുങ്കു ചിത്രത്തിൻ്റെ പേര് കടമെടുത്താൽ, '100 % love'.

തമന്ന വിജയ് വര്‍മ വിവാഹമാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ ചൂടുള്ള വാര്‍ത്ത.  വിവാഹ തീയതിയടക്കം ഉടന്‍ പുറത്തുവിടുമെന്നാണ്  റിപ്പോര്‍ട്ടുകള്‍.  ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്‍റെ വിജയാഘോഷത്തില്‍‌ ഇരുവരും ഒന്നിച്ചെത്തിയതോടെ ആരാധകര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 2025ല്‍ തന്നെ ഇരുവരും ഒന്നാകുമെന്നാണ് സൂചന. വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങുമെന്നും വാര്‍ത്തകളുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും താരങ്ങള്‍ തങ്ങളുടെ പ്രണയ സൂചനകള്‍ നല്‍കിയിട്ടുണ്ട്.

തെലുങ്ക് തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെയാണ് തമന്ന ഭാട്ടിയ പ്രേക്ഷകമനസിനെ കീഴടക്കിയത്. ഇതിനോടകം 85 സിനിമകളില്‍ അഭിനയിച്ചു. തെലുങ്ക് തമിഴ് ഇന്‍ഡസ്ട്രികളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടികളില്‍ ഒരാള്‍. 2005ലെ ചാന്ദ് സാ റോഷന്‍ ചെഹ്റ എന്ന ഹിന്ദിചിത്രത്തിലൂടെ അരങ്ങേറ്റം. അതേവര്‍ഷം തെലുങ്കില്‍ ശ്രീയിലൂടെ കാല്‍വയ്പ്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. അഭിനയിച്ച പല ചിത്രങ്ങളും ബോക്സോഫീസിൽ വീണെങ്കിലും തമന്നയെന്ന ബ്രാന്‍ഡ് പ്രേക്ഷക മനസ്സിൽ പതിഞ്ഞു. തമന്നയെ കാണാന്‍ മാത്രം തിയറ്ററുകളിലെത്തുന്ന ആരാധകരും ഏറിവന്നു. തമന്നയുടെ ഐറ്റം ഡാന്‍സുണ്ടെങ്കില്‍ ആ ചിത്രം മിനിമം ഗ്യാരന്റിയായി മാറി.

 
‘വിജയ്’ക്കൊപ്പം തമന്നയ്ക്ക് പുതിയ വേഷം; പാന്‍ ഇന്ത്യന്‍ കാമ്‌ന ഇന്‍ ‘ 100% ലവ് ​| Tamannah Bhatia
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      1989 ഡിസംബര്‍ 21ന് മുംബൈയില്‍ ജനനം.13ാം വയസില്‍ അഭിനയം പഠിക്കാനാരംഭിച്ചു. അക്കാലത്തെ സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയും മ്യൂസിക് വിഡിയോകളിലൂടെയും തുടക്കം. സിനിമാപ്രവേശത്തോടൊപ്പം മോഡലായും പരസ്യചിത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ബ്രാന്‍ഡായി മാറി തമന്ന.

      സഹനടനായാണ് വിജയ് വര്‍മ സിനിമാഅരങ്ങേറ്റം കുറിച്ചത്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍നിന്ന് ബിരുദം നേടിയ നടന്‍ തന്റെ കഥാപാത്രങ്ങളിലെ സമ്പൂര്‍ണത കൊണ്ടുതന്നെ മികച്ച നടനെന്ന വിശേഷണത്തിലേക്ക് എളുപ്പമെത്തി. 2019ലെ ഗല്ലി ബോയിലൂടെ തന്റെ പ്രതിഭയുടെ ആഴം വിജയ് പ്രേക്ഷകരെ അറിയിച്ചു. തെലങ്കാനയിലെ ഹൈദരാബാദില്‍ ജനിച്ച താരം നിരവധി സ്ട്രീമിങ് പ്രോജക്ടുകളുടെയും ഭാഗമായി മാറി. നാടകകലാകാരനായി അഭിനയയാത്രയുടെ ആരംഭം,. നായകനായും വില്ലനായും സഹനടനായും നിരൂപകപ്രശംസ നേടിയ താരമാണ് വിജയ് വര്‍മ. വില്ലനിസത്തില്‍ പോലും പ്രേക്ഷകനെ ആഗ്രഹിപ്പിക്കുന്ന എന്തോ ഒന്ന് വിജയ്‌യില്‍ കാണാം. ഏറ്റവും നിഗൂഢവും വൈദഗ്ധ്യവുമുള്ള നടനെന്ന് പലരും പലകുറി പറഞ്ഞു.

      തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വിജയ് വെളിപ്പെടുത്തിയത് യുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനാവില്ല എന്ന മുഖവുരയോടെയാണ് വിജയ് അന്ന് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണെന്നും തനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പര്യമില്ലെന്നും അന്ന് വിജയ് പറഞ്ഞു.

      വായില്‍ വജ്രക്കരണ്ടിയുമായി ജനിച്ച തമന്നയ്ക്ക് കോടികളുടെ ആസ്തിയുണ്ട്. മുംബൈയിലെ വജ്രവ്യാപാരിയായ സന്തോഷ് ഭാട്ടിയയുടെയും രജ്നി ഭാട്ടിയയുടെയും മകളായി ജനനം. ഒരേ ഒരു സഹോദരന്‍. റിയല്‍ എസ്റ്റേറ്റും ജ്വല്ലറിയും ലക്ഷ്വറി വാഹനങ്ങളുമുള്‍പ്പെടെ കോടികളുടെ കണക്ക്. ഇതില്‍ കണക്കില്‍പ്പെടാത്തത് തപ്പിവന്ന ഇഡി 'HPZ ടോക്കൺ' മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തമന്ന ഭാട്ടിയയെ കഴിഞ്ഞ ഒക്ടോബറില്‍ ചോദ്യം ചെയ്യുന്ന സംഭവവും ഉണ്ടായിരുന്നു.

      നവവത്സരത്തിനും വിവാഹത്തിനുമുള്ള കാത്തിരിപ്പിലാണ് തമന്നയും വിജയ് വർമയും. ആരാധകരുടെ ആകാംക്ഷ പക്ഷേ അതിനപ്പുറമാണ്. തമന്ന കുടുംബിനിയായി ഒതുങ്ങുമോ? അതോ വജ്രനയനങ്ങളുമായി വീണ്ടും വെളളിത്തിരയിൽ നിറയുമോ? അത് സസ്പെൻസായിരിക്കട്ടെ.

      Vijay Varma and Tamanna Bhatia marriage soon,They starts for house hunting:

      Vijay Varma and Tamanna Bhatia marriage soon,They starts for house hunting