nayanthara-lawyer

‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയില്‍ പകര്‍പ്പാവകാശ ലംഘനം നടന്നിട്ടില്ലെന്ന് ധനുഷിന് നയന്‍താരയുടെ മറുപടി. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സിനിമയിലെ ദൃശ്യങ്ങളല്ലെന്നും  സ്വകാര്യലൈബ്രറിയില്‍ നിന്നുള്ളവയാണെന്നും നയന്‍താരയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ധനുഷ് അയച്ച വക്കീല്‍നോട്ടിസിനുള്ള മറുപടിയാണ് നിലപാട്.

മദ്രാസ് ഹൈക്കോടതി അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കും. നയൻതാരയുടെയും വിഘ്‌നേഷിനെയും പ്രൊഡക്‌ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി അഡ്വ. രാഹുൽ ധവാനാണ് മറുപടി നൽകിയത്. വ്യക്തിഗത ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും ഇതെങ്ങനെയാണ് നിയമലംഘനമാവുകയെന്നും ധവാന്‍ ചോദിക്കുന്നു. 

ധനുഷിന്റെ അനുമതി വാങ്ങാതെ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ സിനിമയുടെ മൂന്നുസെക്കന്റ് പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റ പേരിലായിരുന്നു നോട്ടിസ്. 24 മണിക്കൂറിനുള്ളിൽ ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. 

ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത  നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ സെറ്റിലാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലായത്. ഇക്കാര്യമടക്കം ഉള്‍പ്പെടുത്തിയ ‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍’  നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഒറിജിനല്‍ ദൃശ്യങ്ങള്‍ നല്‍കാന്‍ ധനുഷ് വിസമ്മതിച്ചതിനാല്‍ ചിത്രീകരണസമയത്ത് നയന്‍താര മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവച്ച ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയില്‍ ചേര്‍ത്തത്. ഇതും പകര്‍പ്പവകാശലംഘനമാണെന്നാണ് ധനുഷിന്‍റെ വാദം. 

Google News Logo Follow Us on Google News

Choos news.google.com
No copyright infringement in this case says by Nayanthara’s Advocate:

No copyright infringement in this case says by Nayanthara’s Advocate. He legally responded to the legal notice of Actor Dhanush.