മാളികപ്പുറം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദേവനന്ദ മലയാളികളുടെ പ്രിയങ്കരിയായ താരമാണ്. കുട്ടിത്താരമായി എത്തിയ ദേവനന്ദയുടെ വിശേഷങ്ങള്‍ സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ദേവനന്ദയെ കണ്ടപ്പോള്‍ കാല് തൊട്ടു വന്ദിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യന്‍റെ ചിത്രമാണ്. ചിത്രം സേഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏതോ പരിപാടി കഴിഞ്ഞ് ദേവനന്ദ വരുന്നതും തൊട്ടുപിന്നാലെ മുന്‍പില്‍ നിന്ന ആള്‍ കാല് തൊട്ടു വന്ദിക്കുന്നതുമാണ് ചിത്രം. ശബരിമല അയ്യപ്പനെ കാണാന്‍ കുഞ്ഞുമാളികപ്പുറം നടത്തിയ സാഹസികയാത്രയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ കല്ലുവെന്ന കല്യാണിയായി തിളങ്ങിയ ദേവനന്ദയും ഒപ്പം മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്നു.
സിനിമാ താരമായിട്ടല്ലാ മാളികപ്പുറമായി ആ കുട്ടിയെ കണ്ട് വന്ദിച്ചതാണെന്നും, സിനിമ, അഭിനയം,ജീവിതം, അതിൽ ഏതാ എന്താ എന്ന് തിരിച്ചറിയാത്ത ആളുകളെ കാണുമ്പോൾ തന്നെ കഷ്ടം തോന്നുന്നുവെന്നും, സാക്ഷര കേരളം എന്ന് നാം സ്വയം അഹങ്കരിക്കുകയും അതിലുപരി അഭിമാനിക്കുകയും ചെയ്യുന്നവരാണ് നമ്മൾ ഇതൊക്കെ കാണുപ്പോൾ കേരളം നാണിച്ചു തല താഴ്ത്തുമെന്നും കമന്‍റുകള്‍ വരുന്നുണ്ട് ചിത്രത്തിന്.