നാടൻ ശൈലിയിലുള്ള തമാശകള്‍ കൊണ്ടും കോമഡി വേദികളിലെ സ്ക്രിപ്റ്റ് കൊണ്ടും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജേഷ് കൊട്ടാരത്തില്‍. സമീപ കാലത്ത് രാജേഷും സുഹൃത്തുക്കളും ചെയ്ത കോമഡികള്‍ വൈറലായിരുന്നു, ഇപ്പോഴിതാ ജീവിക്കാനായി താന്‍ തുടങ്ങിയ ചായക്കടയില്‍ വന്ന് തന്നെ രണ്ട് മൂന്ന് പേര്‍ ഭീഷണിപ്പെടുത്തിയെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും രാജേഷ് പറയുന്നു. പൊടിയൻ കൊച്ചാട്ടന്‍റെ ചായക്കട എന്ന പേരിലാണ് രാജേഷ് കട തുടങ്ങിയത്.
കുറിപ്പ്
ഹായ് നമസ്കാരം ഞാൻ രാജേഷ് കൊട്ടാരത്തില്‍. എന്റെ സ്വന്തം സ്ഥലം പത്തനാപുരമാണ്.ഇപ്പോൾ ഒരു ആറ് വര്‍ഷം കൊണ്ട് ഞാന്‍ താമസിക്കുന്നത് അടൂര്‍ പൊരിങ്ങനാട് എന്ന സ്ഥലത്താണ്. 15 വര്‍ഷമായി ഞാന്‍ ഈ കലാ ഫീൽഡിൽ വന്നിട്ട്. ഇന്നേവരെ എന്റെ നാടായ പത്തനാപുരത്ത് നിന്നും ഒരു അംഗീകാരവും എനിക്ക് ലഭിച്ചിട്ടില്ല. കുറച്ച് നാള്‍ മുമ്പ് പത്തനാപുരത്തുള്ള ഒരു ചാനലിന്റെ പിറകില്‍ എന്റെ ഒരു ഇന്റര്‍വ്യൂ എടുക്കുമെന്ന് ചോദിച്ചു നടന്നിട്ടുണ്ട്. വളരെ കുറച്ച് സുഹൃത്തുക്കളെ എനിക്ക് പത്തനാപുരത്ത് ഉള്ളൂ. അതിലുമുണ്ട് എനിക്ക് സപ്പോര്‍ട്ട് തരാത്തവർ. ഇപ്പോൾ ഞാൻ ഈ പോസ്റ്റ് ഇടാന്‍ കാരണം. ചാനലില്‍ പത്തനാപുരത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ എനിക്ക് എതിരെ എഫ്ബിയില്‍ പോസ്റ്റ് ഇടുമെന്ന്. ബൈക്കില്‍ എത്തിയ 2,3 സുഹൃത്തുക്കള്‍ ഞാന്‍ ജീവിക്കാൻ തുടങ്ങിയ എന്റെ ചായ കടയില്‍ വന്ന് (ഞാൻ ഇല്ലാത്തപ്പോള്‍) സ്നേഹത്തോടെ വന്ന് ഭീക്ഷണി പെടുത്തിയിട്ടു പോയി.പ്രിയ സുഹൃത്തുക്കളെ നിങ്ങൾ എന്നെ അംഗീകരിക്കേണ്ട എന്നെ ജീവിക്കാന്‍ അനുവദിക്കു.